ഫ​ലം വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി മോ​ദി
Tuesday, May 21, 2019 8:03 PM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടെ​ടു​പ്പ് ഫ​ലം വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​മി​ത് ഷാ ​എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്കൊ​രു​ക്കി​യ അ​ത്താ​ഴ വി​രു​ന്നി​നു മു​ൻ​പാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലെ അ​ശോ​ക ഹോ​ട്ട​ലി​ലാ​ണ് എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്ക് അ​മി​ത് ഷാ ​വി​രു​ന്നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ഭ​ര​ണ ത്തു​ട​ർ​ച്ച​യു​ണ്ടാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി. അ​ത്താ​ഴ വി​രു​ന്ന് എ​ൻ​ഡി​എ ക​ക്ഷി​ക​ളു​ടെ ശ​ക്തി പ്ര​ക​ട​ന​മാ​ക്കി മാ​റ്റാ​നാ​ണ് ബി​ജെ​പി നീ​ക്കം. ബി​ജെ​പി ഒ​റ്റ​യ്ക്കു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് ഒ ​ട്ടു​മി​ക്ക ഏ​ജ​ൻ​സി​ക​ളു​ടെ​യും എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ളെ നി​ര​ത്തു​ന്ന​തി​ൽ കൂ​ടു​ത​ൽ നി​ല​വി ലു​ള്ള ക​ക്ഷി​ക​ളെ ഒ​രു​മി​ച്ചു നി​ർ​ത്താ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം, വോ​ട്ടെ​ടു​പ്പ് ഫ​ലം എ​ക്സി​റ്റ് പോ​ളു​ക​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ങ്കി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ളെ കു​റി​ച്ചും ഇ​ന്നു ന​ട​ക്കു​ന്ന സ​ഖ്യ​ക​ക്ഷി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യെ​ന്ന് പ്ര​തി​പ​ക്ഷ നേ ​താ​ക്ക​ൾ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ക​മ്മീ​ഷ​നെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ഡ​ല്‍​ഹി കോ​ണ്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ ക്ല​ബ്ബി​ല്‍ യോ​ഗം ചേ​ര്‍​ന്ന​തി​ന് ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട​ത്. വി ​വി​പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണി​യ ശേ​ഷം ഇ​വി​എ​മ്മി​ലെ വോ​ട്ടു​ക​ൾ എ​ണ്ണ​ണ​മെ​ന്ന ആ​വ​ശ്യ​വും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു. സാം​പി​ൾ വി​വി​പാ​റ്റി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മു​ഴു​വ​ൻ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളും എ​ണ്ണ​ണം. മാ​ത്ര​മ​ല്ല ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ വി​വി​പാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.