അ​രു​ണാ​ച​ലി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; എ​ൻ‌​പി​പി എം​എ​ൽ​എ അ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, May 21, 2019 7:30 PM IST
ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി(​എ​ൻ​പി​പി) എം​എ​ൽ​എ തി​രോം​ഗ് ആ​ബ​യും മ​ക​നും അ​ട​ക്കം 11 പേ​ർ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. എ​ൻ​എ​സ്‌​സി​എ​ൻ(​ഐ​എം) തീ​വ്ര​വാ​ദി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

തി​റാ​പ്പ് ജി​ല്ല​യി​ലെ ബോ​ഗാ​പാ​നി​യി​ൽ‌ ഇ​ന്ന് രാ​വി​ലെ 11.30ഓ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ‌എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തെ ഭീ​ക​ര​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഖോ​ൻ​സ വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​ണ് തി​രോം​ഗ്. ഇ​ദ്ദേ​ഹ​ത്തി​ന് തീ​വ്ര​വാ​ദി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു.

അ​ത്യ​ന്തം ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ചി​ത ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്നും എ​ൻ​പി​പി നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ കോ​ൺ​റാ​ഡ് സാം​ഗ്മ പ​റ​ഞ്ഞു. ത​ക്ക​താ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ്സിം​ഗി​നോ​ടും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നോ​ടും എ​ൻ​പി​പി ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.