വ്യോ​മ​സേ​നാ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന​ത് വ്യോ​മ​സേ​ന​യു​ടെ ത​ന്നെ മി​സൈ​ലേ​റ്റ്
Tuesday, May 21, 2019 12:25 PM IST
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി​യി​ൽ റ​ഷ്യ​ൻ നി​ർ​മി​ത ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ആ​റ് വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ത​ന്നെ പി​ഴ​വെ​ന്നു സൂ​ച​ന. വ്യോ​മ​സേ​ന ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് വ്യോ​മ​സേ​ന​യു​ടെ​ത​ന്നെ എം​ഐ-17 ട്രാ​ൻ​സ്പോ​ർ​ട്ട് ഹെ​ലി​കോ​പ്റ്റ​ർ ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ൽ ത​ക​ർ​ന്നു വീ​ണ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​ന​ഗ​ർ എ​യ​ർ​ബേ​സി​ലെ ക​മാ​ൻ​ഡിം​ഗ് എ​യ​ർ ഓ​ഫീ​സ​റെ നീ​ക്കി. ബേ​സി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി​യാ​ണി​ത്. സം​ഭ​വ​ത്തി​ൽ വ്യോ​മ​സേ​ന​യു​ടെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​ന്തി​മ​റി​പ്പോ​ർ​ട്ട് ഇ​തേ​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. റി​പ്പോ​ർ​ട്ടു​ക​ളോ​ട് വ്യോ​മ​സേ​നാ വ​ക്താ​വ് പ്ര​തി​ക​രി​ച്ചി​ല്ല.

ഫെ​ബ്രു​വ​രി 27-ന് ​നൗ​ഷേ​ര സെ​ക്ട​റി​ൽ ഇ​ന്ത്യ​യു​ടെ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും യു​ദ്ധ​വി​മാ​ന​ങ്ങ​ൾ മു​ഖാ​മു​ഖം നി​ൽ​ക്ക​വെ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ റ​ഷ്യ​ൻ നി​ർ​മി​ത എം​ഐ-17 ട്രാ​ൻ​സ്പോ​ർ​ട്ട് ഹെ​ലി​കോ​പ്റ്റ​ർ മി​സൈ​ലേ​റ്റു ത​ക​ർ​ന്നു​വീ​ണ​ത്. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തോ​ട് അ​ടു​ത്തി​രി​ക്കെ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണു സൂ​ച​ന. വീ​ഴ്ച​ക​ളോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രു മു​തി​ർ​ന്ന പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ലാ​ണ് ക​മാ​ൻ​ഡിം​ഗ് എ​യ​ർ ഓ​ഫീ​സ​റെ നീ​ക്കി​യ​ത്. വി​മാ​ന​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യു​ള്ള ഐ​എ​ഫ്എ​ഫ് സം​വി​ധാ​നം പ്രോ​ട്ടോ​ക്കോ​ളി​ന് വി​രു​ദ്ധ​മാ​യി ഹെ​ലി​കോ​പ്റ്റ​റി​നു​ള്ളി​ൽ ഓ​ഫ് ചെ​യ്തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.