"സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്കൂ’; വി​വി​പാ​റ്റ് ഹ​ർ​ജി​ക്കാ​രോ​ടു കോ​ട​തി
Tuesday, May 21, 2019 12:02 PM IST
ന്യൂ​ഡ​ൽ​ഹി: മു​ഴു​വ​ൻ വി​വി​പാ​റ്റ് (വോ​ട്ട​ർ വെ​രി​ഫൈ​ഡ് പേ​പ്പ​ർ ഓ​ഡി​റ്റ​ഡ് ട്രെ​യ​ൽ​സ്) സ്ലി​പ്പു​ക​ളും എ​ണ്ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ വി​ധി പ​റ​ഞ്ഞി​ട്ടു​ള്ള​താ​ന്നെും വീ​ണ്ടും ര​ണ്ടം​ഗ ബെ​ഞ്ചി​ലേ​ക്ക് ഹ​ർ​ജി​യു​മാ​യി വ​രു​ന്ന​ത് എ​ന്തി​നെ​ന്നു ചോ​ദി​ച്ചു​മാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഉ​ത്ത​ര​വി​നെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം ഹ​ർ​ജി​ക​ൾ ശ​ല്യ​മാ​ണെ​ന്നും തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം ഹ​ർ​ജി​ക​ളു​മാ​യി എ​ത്തു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു. സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​ട​തി ഹ​ർ​ജി​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ടെ​ക്4​ഓ​ൾ എ​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സം​ഘം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ത​ള്ളി​യ​ത്. ഇ​വി​എ​മ്മു​ക​ൾ മാ​റ്റി ഒ​പ്റ്റി​ക്ക​ൽ ബാ​ല​റ്റ് സ്കാ​ൻ മെ​ഷീ​നു​ക​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ, 50 ശ​ത​മാ​നം വി​വി​പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​മ​ർ​പ്പി​ച്ച പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് ര​ജ്ഞ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. 50 ശ​ത​മാ​നം ബൂ​ത്തു​ക​ളി​ലെ ര​സീ​തു​ക​ൾ ഒ​ത്തു​നോ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.