താ​ൻ കൊ​ല്ല​പ്പെ​ടാ​ൻ മോ​ദി ആ​ഗ്ര​ഹി​ക്കു​ന്നു; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കേ​ജ​രി​വാ​ൾ
Tuesday, May 21, 2019 9:58 AM IST
ന്യൂ​ഡ​ൽ​ഹി: താ​ൻ കൊ​ല്ല​പ്പെ​ട്ടു കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഗ്ര​ഹി​ക്കു​ന്നെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ബി​ജെ​പി നേ​താ​വ് വി​ജ​യ് ഗോ​യ​ലി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം.

ത​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ജ​രി​വാ​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ മാ​തൃ​ക​യി​ൽ ത​ന്നെ​യും വ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ ആ​രോ​പ​ണം. ബി​ജെ​പി​യാ​ണ് ത​ന്‍റെ ജീ​വ​നെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ബി​ജെ​പി​ക്കാ​ണു റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തെ​ന്നും കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു.

ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച കേ​ന്ദ്ര​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ, കേ​ജ​രി​വാ​ൾ സു​ര​ക്ഷാ ഇ​ദ്യോ​ഗ​സ്ഥ​രെ സം​ശ​യി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് പ​റ​ഞ്ഞു. കേ​ജ​രി​വാ​ൾ നേ​രി​ട്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ജ​രി​വാ​ളി​ന് ദീ​ർ​ഘാ​യു​സും ഗോ​യ​ൽ ആ​ശം​സി​ച്ചു.

ഇ​തി​നോ​ട് പ്ര​തി​ക​രി​ക്ക​വെ​യാ​ണ് കേ​ജ​രി​വാ​ൾ മോ​ദി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​ത്. ത​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​ല്ല, മോ​ദി​ക്കാ​ണ് താ​ൻ കൊ​ല്ല​പ്പെ​ട്ടു കാ​ണാ​ൻ ആ​ഗ്ര​ഹ​മെ​ന്ന് കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു. ട്വി​റ്റ​റി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.