രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ തെ​ര. ക​മ്മീ​ഷ​നെ പു​ക​ഴ്ത്തി പ്ര​ണാ​ബ് മു​ഖ​ർ​ജി
Tuesday, May 21, 2019 9:24 AM IST
ന്യൂ​ഡ​ൽ​ഹി: മി​ക​ച്ച രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​തി​നു ക​മ്മീ​ഷ​നെ പു​ക​ഴ്ത്തി മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി. തി​ങ്ക​ളാ​ഴ്ച ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശം​സ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സു​കു​മാ​ർ സെ​ൻ മു​ത​ൽ നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വ​രെ​യു​ള്ള​വ​ർ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും നി​യ​മി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ സ​മി​തി​യാ​ണ്. അ​വ​ർ മി​ക​ച്ച​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ങ്ങ​ൾ അ​വ​രെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ണാ​ബ് മു​ഖ​ർ​ജി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​നു​കൂ​ല​മാ​യാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യു​പി​എ സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി കൂ​ടി​യാ​യി​രു​ന്ന പ്ര​ണാ​ബ് മു​ഖ​ർ​ജി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ പു​ക​ഴ്ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.