തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു; മോ​ദി​യു​ടെ പ്ര​ചാ​ര​ണ ചാ​ന​ലാ​യ ന​മോ ടി​വി അ​പ്ര​ത്യ​ക്ഷം
Tuesday, May 21, 2019 9:03 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച ന​മോ ടി​വി വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ അ​പ്ര​ത്യ​ക്ഷ​മാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ദി​വ​സ​മാ​ണ് ന​മോ ടി​വി​യു​ടെ പ്ര​ക്ഷേ​പ​ണ​വും നി​ല​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നാ​യി മാ​ർ​ച്ച് 31-നാ​ണ് 24 മ​ണി​ക്കൂ​ർ ചാ​ന​ലാ​യി ന​മോ ടി​വി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.​ട്വി​റ്റ​ർ അ​റി​യി​പ്പി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ച​ത്. മോ​ദി​യു​ടെ ചി​ത്രം ലോ​ഗോ​യാ​യി ഉ​പ​യോ​ഗി​ച്ച ചാ​ന​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ, റാ​ലി​ക​ൾ, ബി​ജെ​പി നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

എ​ന്നാ​ൽ, ചാ​ന​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത ആ​രും ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തോ​ടെ വി​വാ​ദം കൊ​ഴു​ത്തു. ന​മോ ടി​വി ഹി​ന്ദി വാ​ർ​ത്താ ചാ​ന​ലാ​ണെ​ന്നും ലോ​ഞ്ച് ഓ​ഫ​ർ എ​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തെ​ന്നും ഡി​ടി​എ​ച്ച് സേ​വ​ന​ദാ​താ​ക്ക​ളാ​യ ടാ​റ്റ സ്കൈ ​ആ​ദ്യം ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്നു വി​ശ​ദീ​ക​രി​ച്ചു.

എ​ന്നാ​ൽ പി​ന്നീ​ട് ഈ ​നി​ല​പാ​ടു​മാ​റ്റി. സ​ർ​ക്കാ​ർ ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ൻ​റ​ർ​നെ​റ്റ് വ​ഴി​യു​ള്ള പ്ര​ത്യേ​ക സേ​വ​ന​മാ​ണ് ഇ​തെ​ന്നും ബി​ജെ​പി​യി​ൽ​നി​ന്നാ​ണ് ഇ​തി​ന് ഫു​ട്ടേ​ജ് ല​ഭി​ക്കു​ന്ന​തെ​ന്നും ടാ​റ്റാ സ്കൈ ​സി​ഇ​ഒ ഹ​രി​ത് നാ​ഗ്പാ​ൽ സ​മ്മ​തി​ച്ചു. വാ​ർ​ത്താ ചാ​ന​ലാ​ണെ​ന്ന് നേ​ര​ത്തെ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം പി​ഴ​വാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്നു​സ​മ്മ​തി​ച്ചു.

ന​മോ ടി​വി പ​ര​സ്യ​ത്തി​നാ​യു​ള്ള പ്ലാ​റ്റ്ഫോ​മാ​ണെ​ന്നും ഇ​തി​ന് അ​പ് ലി​ങ്കിം​ഗ്, ഡൗ​ണ്‍​ലി​ങ്കിം​ഗ് അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​വും നി​ല​പാ​ട് സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ, പി​എം മോ​ദി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നും ന​മോ ടി​വി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

2012-ൽ ​മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​മോ ഗു​ജ​റാ​ത്ത് എ​ന്ന പേ​രി​ൽ 24 മ​ണി​ക്കൂ​ർ ചാ​ന​ൽ തു​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.