ഐ​ശ്വ​ര്യ​യെ​ക്കു​റി​ച്ച് ട്രോ​ൾ: മാ​പ്പ് പ​റ​യി​ല്ലെ​ന്ന് വി​വേ​ക് ഒ​ബ്‌​റോ​യ്
Tuesday, May 21, 2019 3:13 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍റെ വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ട്വി​റ്റ​റി​ൽ ട്രോ​ൾ പ​ങ്കു​വ​ച്ച വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്‌​റോ​യ്. ത​ന്നോ​ട് മാ​പ്പു പ​റ​യാ​നാ​ണ് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. തെ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ മാ​പ്പ് പ​റ​യേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ഭി​പ്രാ​യ സ​ര്‍​വെ, എ​ക്‌​സി​റ്റ് പോ​ള്‍, തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​വ മൂ​ന്നും ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തെ​ക്കു​റി​ച്ച് പ​വ​ന്‍ സിം​ഗ് എ​ന്നൊ​രാ​ള്‍ പ​ങ്കു​വ​ച്ച മീം ​ആ​ണ് വി​വേ​ക് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രു​ന്ന​ത്. മു​ൻ കാ​മു​കി​യാ​യി​രു​ന്ന ഐ​ശ്വ​ര്യ റാ​യ്, സ​ൽ​മാ​ൻ ഖാ​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ആ​രാ​ധ്യ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം വി​വേ​ക് ഒ​ബ്റോ​യി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ വ​ച്ചു​ള്ള മീം ​ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ട്രോ​ൾ. സംഭവത്തിൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ വി​വേ​കി​ന് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.