ആ​ന​ക്കൊ​മ്പ് കൈ​വ​ശം വ​ച്ച കേ​സ‌്: മോ​ഹ​ൻ​ലാ​ലി​നെ​തി​രാ​യ ഹ​ർ​ജി മാ​റ്റി
Monday, May 20, 2019 9:16 PM IST
കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ആ​ന​ക്കൊ​മ്പു​ക​ൾ​ക്ക് കൈ​വ​ശാ​വ​കാ​ശം അ​നു​വ​ദി​ച്ച​തി​നെ​തി​രേ ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ സ്വ​ദേ​ശി എ.​എ. പൗ​ലോ​സ് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ജൂ​ലൈ 11 ലേ​ക്ക് മാ​റ്റി. കേ​സി​ൽ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ സി​കു ചാ​റ്റ​ർ​ജി​യു​ടെ അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​സ് മാ​റ്റ​ണ​മെ​ന്നു മോ​ഹ​ൻ​ലാ​ലി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക ര​ഷ്മി ഗൊ​ഗോ​യി ആ​വ​ശ്യ​പ്പെ​ട്ട​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്. സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യു​ടെ മ​ക​ളാ​ണ് ര​ഷ്മി.

2012ൽ ​മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ആ​ന​ക്കൊ​ന്പു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ കേ​സി​ൽ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​തെ വ​നം വ​കു​പ്പ് 2016 ൽ ​ആ​ന​ക്കൊ​മ്പു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​തു റ​ദ്ദാ​ക്കി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.