വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യാ​ർ; ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് ക​മ​ൽ​നാ​ഥ്
Monday, May 20, 2019 8:39 PM IST
ഭോ​പ്പാ​ൽ: നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യാ​റെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നും വി​ശ്വാ​സ​വോ​ട്ട് തേ​ടാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​മ​ൽ​നാ​ഥി​ന്‍റെ മ​റു​പ​ടി. അ​ഞ്ചു മാ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ​യോ​ളം ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​താ​ണ്. അ​വ​ർ വീ​ണ്ടും അ​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു. ഞ​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും ക​മ​ല്‍​നാ​ഥ് വ്യ​ക്ത​മാ​ക്കി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​ൻ ര​ണ്ട് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി ച​ടു​ല​നീ​ക്കം ന​ട​ത്തി​യ​ത്. ചി​ല കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി വി​ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ഗോ​പാ​ൽ ഭാ​ർ​ഗ​വ ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ള്‍​ക്ക് ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്നും സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഭാ​ര്‍​ഗ​വ ക​ത്തി​ല്‍ ഉ​ന്ന​യി​ക്കു​ന്നു.

231 അം​ഗ​നി​യ​മ​സ​ഭ​യി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 116 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. പ്ര​തി​പ​ക്ഷ​മാ​യ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് 109 സീ​റ്റു​ക​ളാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സി​ന് 113 സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ബി​എ​സ്‍​പി ര​ണ്ട് സീ​റ്റും എ​സ്‍​പി ഒ​രു സീ​റ്റും നാ​ല് സ്വ​ത​ന്ത്ര​രും കോ​ൺ​ഗ്ര​സി​നൊ​പ്പ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.