ഐ​എ​സ് ബ​ന്ധം; ത​മി​ഴ്നാ​ട്ടി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്
Monday, May 20, 2019 8:10 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധം സം​ശ​യി​ക്കു​ന്ന ഷെ​യ്ഖ് മു​ഹ​മ്മ​ദ്, സാ​ദി​ഖ്, റി​സ്വാ​ൻ, ഹ​മീ​ദ് അ​ക്ബ​ർ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ വ​സ​തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. സേ​ലം, ചി​ദം​ബ​രം, രാ​മ​നാ​ഥ​പു​രം ജി​ല്ല​ക​ളി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ. ര​ഹ​സ്യ രേ​ഖ​ക​ൾ, ആ‍​യു​ധ​ങ്ങ​ൾ, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ജ​നു​വ​രി എ​ട്ടി​നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ൽ നിന്ന് എ​ട്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട്ട് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ സം​ഘം ‌കേ​സെ​ടു​ത്ത​ത്. ഐ​എ​സി​ന് പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ട് ഇ​ന്ത്യ​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ക​യും ഇ​ന്ത്യ​ൻ‌ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ഭീ​ക​ര​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നീ​ക്കം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ഇ​വ​ർ​ക്ക് എ​തി​രാ​യ ആ​രോ​പ​ണം.

മേ​യ് ര​ണ്ടി​ന് ത​മി​ഴ്നാ​ട്ടി​ലെ എ​സ്ഡി​പി​ഐ, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്, തൗ​ഹീ​ത് ജ​മാ​അ​ത്ത് സം​ഘ​ട​ന​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലും എ​ൻ‌​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ 253ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട ‌ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്ഫോ​ട​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ മൊ​ഴി ത​മി​ഴ്നാ​ട്ടി​ലെ ഭീ​ക​ര​പ്ര​വ​ർ‌​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും സൂ​ച​ന ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.