ക​ല്ല​ട ബ​സ് മ​ർ​ദ​നം: ഏ​ഴ് പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു
Monday, May 20, 2019 7:00 PM IST
കൊ​ച്ചി: ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ഏ​ഴു പേ​രെ​യും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ജ​യ​ഘോ​ഷ് തി​രി​ച്ച​റി​ഞ്ഞു. എ​റ​ണാ​കു​ളം സ​ബ്ജ​യി​ലി​ല്‍ ന​ട​ത്തി​യ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ലാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​ക​ളാ​യ ജ​യേ​ഷ്, രാ​ജേ​ഷ്, ജി​തി​ൻ, അ​ൻ​വ​റു​ദ്ദീ​ൻ, ഗി​രി​ലാ​ൽ, വി​ഷ്ണു​രാ​ജ്, കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​ജ​യ​ഘോ​ഷ് തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ മാ​സം 21ന് ​പു​ല​ര്‍​ച്ചെ​യാ​ണ് സു​രേ​ഷ് ക​ല്ല​ട ബ​സി​ലെ മൂ​ന്ന് യാ​ത്ര​ക്കാ​രെ ജീ​വ​ന​ക്കാ​ര്‍ വൈ​റ്റി​ല​യി​ല്‍ മ​ര്‍​ദി​ച്ച​ത്. മൂ​ന്ന് പേ​ര്‍​ക്കാ​ണ് ക​ല്ല​ട ബ​സി​ല്‍ വ​ച്ച് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ ഏ​ഴ് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ​റ​ണാ​കു​ളം സ​ബ്ജ​യി​ലി​ലേ​ക്കാ​യി​രു​ന്നു മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.