കെ​വി​ൻ കേ​സിൽ സാ​ക്ഷി​യെ മ​ർ​ദ്ദി​ച്ച പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി
Monday, May 20, 2019 4:28 PM IST
കോട്ടയം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ സാ​ക്ഷി​യെ മ​ർ​ദ്ദി​ച്ച പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി. കേ​സി​ലെ മു​പ്പ​ത്തി​യേ​ഴാം സാ​ക്ഷി രാ​ജേ​ഷി​നെ മ​ർ​ദ്ദി​ച്ച മ​നു, ഷി​നു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

രാജേഷിനെ മർദ്ദിച്ച കേസിൽ പു​ന​ലൂ​ർ പോ​ലീ​സ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ൽ, സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് മ​നു. 13-ാം പ്ര​തി​യാ​ണ് ഷി​നു. കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​യ​രു​തെ​ന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മ​ർ​ദ്ദ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.