സം​സ്ഥാ​ന ക​മ്മി​റ്റി ഉ​ട​ന്‍ വി​ളി​ക്കി​ല്ലെ​ന്ന് പി.​ജെ. ജോ​സ​ഫ്
Monday, May 20, 2019 4:05 PM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി ഉ​ട​ന്‍ വി​ളി​ച്ചു ചേ​ര്‍​ക്കി​ല്ലെ​ന്ന് ഇ​ട​ക്കാ​ല ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ്. സം​സ്ഥാ​ന ക​മ്മി​റ്റി ഉ​ട​ന്‍ വി​ളി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ക​മ്മി​റ്റി വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ര്‍ അ​തി​നു​ള്ള സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് സ​മ​വാ​യ​ത്തി​ലൂ​ടെ​യാ​ണ്. പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ മ​രി​ച്ചാ​ല്‍ ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​ണ് നേ​താ​വാ​കേ​ണ്ട​ത്. അ​ത​നു​സ​രി​ച്ച് സി.​എ​ഫ്. തോ​മ​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​റാ​കു​മെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.