യു​പിയിൽ ഒ.പി. രാ​ജ്ബ​റി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി
Monday, May 20, 2019 12:02 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യി​ൽ​നി​ന്ന് അ​ക​ന്നു ക​ഴി​യു​ന്ന മ​ന്ത്രി ഒ.​പി. രാ​ജ്ബ​റി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. രാ​ജ്ബ​റി​നെ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. യോ​ഗി​യു​ടെ ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ രാം ​നാ​യി​ക് അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് രാ​ജ്ബ​റി​ന് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് വ​ഴി തെ​ളി​ഞ്ഞ​ത്.

ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ സു​ഹേ​ൽ​ദേ​വ് ഭാ​ര​തീ​യ സ​മാ​ജ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​ണ് രാ​ജ്ബ​ർ. 2017 മു​ത​ൽ യു​പി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന രാ​ജ്ബ​ർ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ര​സ്യ വി​മ​ർ​ശ​ക​നാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്ബ​റു​ടെ ഭാ​ര​തീ​യ സ​മാ​ജ് പാ​ർ​ട്ടി യു​പി​യി​ലെ 39 മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം താൻ ഏ​പ്രി​ലി​ൽ ത​ന്നെ രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് രാ​ജ്ബ​റി​ന്‍റെ അ​വ​കാ​ശ​വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.