പെരിയ ഇരട്ട കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
Monday, May 20, 2019 11:27 AM IST
കാ​സ​ർ​ഗോ​ഡ്: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ട​ക്കം 14 പേ​രാ​ണ് പ്ര​തി​ക​ള്‍. ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഒ​ന്നാം​പ്ര​തി​യും സി​പി​എം മു​ൻ ബ്രാ​ഞ്ചു ക​മ്മി​റ്റി അം​ഗ​വു​മാ​യ പീ​താം​ബ​ര​ന്‍റെ വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. 14 പ്ര​തി​ക​ളി​ൽ മൂ​ന്ന് പേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

ഡി​വൈ​എ​സ്പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി പ​തി​നേ​ഴി​നാ​ണ് കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നേ​യും അ​ക്ര​മി​സം​ഘം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.