തെര. കമ്മീഷനിൽ ഭിന്നത തുടരുന്നു
Monday, May 20, 2019 10:30 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു എ​ന്ന പ​രാ​തി​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​ട​ർ​ച്ച​യാ​യി ആ​റു​ത​വ​ണ ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ ഉ​ട​ലെ​ടു​ത്ത ഭി​ന്ന​ത തു​ട​രു​ന്നു.

മോ​ദി​ക്കു തു​ട​ർ​ച്ച​യാ​യി ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​ൽ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു മൂ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ അം​ഗ​മാ​യ അ​ശോ​ക് ല​വാ​സ ക​മ്മീ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ​നി​ന്നു ര​ണ്ടാ​ഴ്ച​യാ​യി വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ ല​വാ​സ​യ്ക്ക് ക​ത്ത​യ​ച്ചു. ഔ​ദ്യോ​ഗി​ക​മാ​യി ര​ണ്ട് ക​ത്തു​ക​ളാ​ണ് അ​റോ​റ അ​യ​ച്ച​ത്.

ല​വാ​സ് ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച ക​മ്മീ​ഷ​ൻ യോ​ഗം ചേ​രും. ന്യൂ​ന​പ​ക്ഷ തീ​രു​മാ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ത്തി​നാ​ൽ താ​ൻ ഫു​ൾ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഈ ​മാ​സം നാ​ലി​ന് ല​വാ​സ മു​ഖ്യ ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ അ​ഭി​പ്രാ​യ​വും വി​യോ​ജി​പ്പും രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ യോ​ഗ​ത്തി​ലെ ച​ർ​ച്ച​ക​ളി​ലു​ള്ള നി​ല​പാ​ടു​ക​ൾ അ​ർ​ഥ​മി​ല്ലാ​താ​കു​ന്നു​വെ​ന്നും അ​തു​കൊ​ണ്ട് വി​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നു​മാ​ണ് ല​വാ​സ ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്ന​ത്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ, ക​മ്മീ​ഷ​ണ​ർ​മാ​രാ​യ അ​ശോ​ക് ല​വാ​സ, സു​ശീ​ൽ ച​ന്ദ്ര എ​ന്നി​വ​രാ​ണു ക​മ്മീ​ഷ​നി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.