എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി
Sunday, May 19, 2019 10:15 PM IST
കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ത​ള്ളി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ൽ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ മാ​റ്റം വ​രു​ത്താ​നോ അ​ല്ലെ​ങ്കി​ല്‍ തി​രി​മ​റി ന​ട​ത്താ​നോ ഉ​ള്ള ത​ന്ത്ര​മാ​ണ് ഇ​പ്പോ​ള്‍ വ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​മെ​ന്നും മ​മ​ത ബാ​ന​ര്‍​ജി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ചു നി​ല്‍​ക്കു​മെ​ന്നും ഒ​ന്നി​ച്ച് നി​ന്ന് പോ​രാ​ടു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ വീ​ണ്ടും വ​രു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.