മു​ന്ന​ണി​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി ച​ന്ദ്ര​ബാ​ബു നാ​യി​ഡു: സോ​ണി​യ​യെ സ​ന്ദ​ർ​ശി​ച്ചു
Sunday, May 19, 2019 8:23 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ്യാ​ഴാ​ഴ്ച വ​രാ​നി​രി​ക്കെ​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ സ​ന്ദ​ർ​ശ​നം. വി​ശാ​ല പ്ര​തി​പ​ക്ഷ​ത്തി​നാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ നീ​ക്കം.

രാ​ഹു​ൽ ഗാ​ന്ധി​യെ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഇ​ന്ന് നേ​രി​ൽ ക​ണ്ടി​രു​ന്നു. എ​ൻ​സിപി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റി​നെയും കണ്ടിരുന്നു. വെ​ള്ളി​യാ​ഴ്ച അ​ഖി​ലേ​ഷ് യാ​ദ​വ്, മാ​യാ​വ​തി എ​ന്നീ നേ​താ​ക്ക​ളു​മാ​യും നായിഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.