തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു​ള്ള ബ​ഹു​മാ​നം ന​ഷ്ട​പ്പെ​ട്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Sunday, May 19, 2019 7:51 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു​ള്ള ഭ​യ​വും ബ​ഹു​മാ​ന​വും ന​ഷ്ട​പ്പെ​ട്ടെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് രാ​ഹു​ൽ ക​മ്മീ​ഷ​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ന​രേ​ന്ദ്ര മോ​ദി​ക്കും സം​ഘ​ത്തി​നും മു​മ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​റ​വ് പ​റ​ഞ്ഞു. ന​മോ ടി​വി, മോ​ദി സേ​ന, മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് നാ​ട​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ക​മ്മീ​ഷ​ൻ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.