ഡ​ൽ​ഹി​ൽ വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; മു​ഴു​രാ​ത്രി അ​ന്വേ​ഷ​ണ​ത്തി​ൽ പു​ല​ർ​ച്ചെ ക​ണ്ടെ​ത്തി
Sunday, May 19, 2019 6:57 AM IST
ന്യൂ​ഡ​ൽ​ഹി: ലൂ​ട്ടെ​ൻ​സ് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ മും​ബൈ വ്യ​വ​സാ​യി​യെ ല​ക്ഷ്മി ന​ഗ​റി​ൽ​നി​ന്ന് പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ധു​ര​ക്കെ​ണി​യി​ൽ കു​ടു​ക്കി​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ക​രു​തു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വ്യ​വ​സാ​യി​യു​ടെ സു​ഹൃ​ത്താ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​ത്. വി​ട്ടു​കി​ട്ടാ​ൻ മോ​ച​ന​ദ്ര​വ്യ​മാ​യി 30 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഇ​യാ​ൾ പോ​ലീ​സി​നോ​ട് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ത​ന്നെ വ്യ​വ​സാ​യി​യെ ക​ണ്ടെ​ത്തി.

വ്യ​വ​സാ​യി​യു​മാ​യി പു​റ​ത്തേ​ക്കു​പോ​യ കാ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി​യി​ൽ കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. പോ​ലീ​സ് ഈ ​കാ​റി​ന്‍റെ ന​ഗ​ര​ത്തി​ലൂ​ടെ യാ​ത്ര മ​ന​സി​ലാ​ക്കി ല​ക്ഷ്മി ന​ഗ​റി​ലെ ഒ​രു കെ​ട്ട​ട​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് കെ​ട്ടി​ടം റെ​യ്ഡു ചെ​യ്ത പോ​ലീ​സ് വ്യ​വ​സാ​യി​യെ മോ​ചി​പ്പി​ച്ചു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് സ്ത്രീ​ക​ളെ​യും ര​ണ്ട് പു​രു​ഷ​ൻ​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. വ്യ​വ​സാ​യി​യു​ടെ പേ​രും മ​റ്റു​വി​വ​ര​ങ്ങ​ളും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.