രോഷം അ​ട​ങ്ങാ​തെ ദോ​ദ; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം
Sunday, May 19, 2019 6:36 AM IST
ജ​മ്മു: കാ​ഷ്മീ​രി​ലെ ദോ​ദ ജി​ല്ല​യി​ലെ ഭ​ദേ​ർ​വ​യി​ൽ പ​ശു സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും. അ​ഞ്ചു പേ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഭ​ദേ​ർ​വ എ​സ്പി രാ​ജ് സിം​ഗ് ഗൗ​രി​യ ആ​ണ് സം​ഘ​ത്ത​ല​വ​ൻ. സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ര​നാ​യ ന​യിം ഷാ​യു​ടെ കൊ​ല​യ്ക്കു പി​ന്നി​ൽ പ​ശു സം​ര​ക്ഷ​ക​ര​ല്ലെ​ന്നാ​ണ് ദോ​ദ ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ‍​യു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​നു ചി​ല​ർ സാ​മു​ദാ​യി​ക​നി​റം ന​ല്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രോ​പി​ച്ചു. പ​ശു സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണു ന​യീം കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ൽ​തി മേ​ഖ​ല​യി​ലാ​ണ് ന​യിം ഷാ ​വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

ഇ​തി​നി​ടെ കൊ​ല​യ്ക്കു ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന തോ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു. ഇ​ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കു അ​യ​ക്കു​ക​യും ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​ർ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് ദോ​ദ ഡി​സി​പി സാ​ഗ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ ന​യി​മി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. ജ​ന​ക്കൂ​ട്ടം ഭ​ദേ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​ക​യും നി​ര​വ​ധി വാ​ഹ ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. ഇ​ത​ര സ​മു​ദാ​യ​ക്കാ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​ർ​ക്കും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യും ക​ണ്ണീ​ർ​വാ​ത​കം പ്ര ​യോ​ഗി​ച്ചു​മാ​ണു പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് പി​രി​ച്ചു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.