അ​ച്യു​താ​ന​ന്ദ് ദ്വി​വേ​ദി​യു​ടെ 'സീ​ഡ് മ​ദ​റി​ന്' കാ​ൻ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം
Sunday, May 19, 2019 2:19 AM IST
കാ​ൻ: കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഇ​ന്ത്യ​ൻ സം​വി​ധാ​യ​ക​ൻ അ​ച്യു​താ​ന​ന്ദ് ദ്വി​വേ​ദി​യു​ടെ "സീ​ഡ് മ​ദ​ർ' എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന് പു​ര​സ്കാ​രം. മൂ​ന്നു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്രം ‘നെ​സ്പ്ര​സോ ടാ​ല​ന്‍റ്സ്-2019’ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി. ന്യൂ​സീ​ല​ൻ​ഡ്, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​വി​ധാ​യ​ക​ർ‌ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ത്തെ​ത്തി.

നാ​ട​ൻ വി​ത്തു​ക​ളും പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളും സം​ര​ക്ഷി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി​യാ​യ റാ​ഹി​ബാ​യ് സോ​മ പോ​പ​രെ​യെ കു​റി​ച്ചാ​ണ് ചി​ത്രം. ഭ​ക്ഷ​ണ വൈ​വി​ധ്യം മു​ഖ്യ​പ്ര​മേ​യ​മാ​ക്കി​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. 47 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 371 സം​വി​ധാ​യ​ക​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.