ജ​ർ​മ​ൻ ലീ​ഗി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് കി​രീ​ടം
Saturday, May 18, 2019 10:54 PM IST
മ്യൂ​ണി​ക്: ജ​ർ​മ​ൻ ബു​ണ്ട​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് കി​രീ​ടം. തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യാ​ണ് ബ​യേ​ണ്‍ കി​രീ​ടം നേ​ടു​ന്ന​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ബ​യേ​ണ്‍ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കിം​ഗ്സ്ലി കോ​മ​നി​ലൂ​ടെ (4) ബ​യേ​ണ്‍ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി. ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ ഗോ​ൾ മ​ട​ക്കാ​ൻ ഫ്രാ​ങ്ക്ഫ​ർ​ട്ട് ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സെ​ബാ​സ്റ്റ്യ​ൻ ഹെ​ല്ല​റി​ലൂ​ടെ (50) ഫ്രാ​ങ്ക്ഫ​ർ​ട്ട് ഗോ​ൾ മ​ട​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ഡേ​വി​ഡ് അ​ല​ബ​യി​ലൂ​ടെ (53) ബ​യേ​ണ്‍ തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ആ​ധിപ​ത്യ​മാ​ണ് ക​ളി​ക്ക​ള​ത്തി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത്.

58-ാം മി​നി​റ്റി​ൽ സാ​ഞ്ചെ​സും 72-ാം മി​നി​റ്റി​ൽ ഫ്രാ​ങ്ക് റി​ബ​റി​യും 78 മി​നി​റ്റി​ൽ ആ​ര്യ​ൻ റോ​ബ​നും പ​ന്ത് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന്‍റെ വ​ല​യി​ൽ എ​ത്തി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.