അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ഫോ​ട​നം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Saturday, May 18, 2019 3:43 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹെ​റാ​ത്തി​ലാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഹെറാ​ത് പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ ഗി​ലാ​നി ഫ​ർ​ഹാ​ദ് സ്ഫോ​ട​ന വി​വ​രം സ്ഥി​രീ​ക​രി​ച്ചു. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം, ഇ​വി​ട​ങ്ങ​ളി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മു​ൻ​പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.