സോ​പോ​റി​ൽ ഏ​റ്റു​മു​ട്ട​ൽ: ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി
Saturday, May 18, 2019 3:43 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. മേ​ഖ​ല ഇ​പ്പോ​ൾ സു​ര​ക്ഷാ​സേ​ന​യു​ടെ വ​ല​യ​ത്തി​ലാ​ണ്. സോ​പോ​റി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ പു​ൽ​വാ​മ​യി​ൽ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സോ​പോ​റി​ലും ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് എ​ല്ലാ​യി​ട​ത്തും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.