ചൂ​ർ​ണി​ക്ക​ര വ്യാ​ജ​രേ​ഖ​ക്കേ​സ്: വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്
Wednesday, May 15, 2019 7:48 PM IST
തിരുവനന്തപുരം: ചൂ​ർ​ണി​ക്ക​ര വ്യാ​ജ​രേ​ഖ​ക്കേ​സി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ഐ​ജി വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​സ് അ​ന്വേ​ഷി​ക്കും.

അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നും വി​ജി​ല​ൻ​സ് തീ​രു​മാ​നി​ച്ചു. ചൂ​ർ​ണി​ക്ക​ര മോ​ഡ​ൽ വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് വ​യ​ൽ നി​ക​ത്ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് വി​ജി​ല​ൻ​സ് തീ​രു​മാ​നം. നി​ല​വും ത​ണ്ണീ​ർ​ത്ത​ട​വും നി​ക​ത്തി​യോ​യെ​ന്നും പ​രി​ശോ​ധി​ക്കും. എ​സ്പി കെ.​ഇ. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

എ​റ​ണാ​കു​ളം ചൂ​ർ​ണി​ക്ക​ര വി​ല്ലേ​ജി​ലെ ആ​ലു​വ ദേ​ശീ​യ പാ​ത​യി​ൽ മു​ട്ടം തൈ​ക്കാ​വി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന അ​ര​യേ​ക്ക​ർ ഭൂ​മി​യി​ൽ 25 സെ​ന്‍റ് നി​ലം നി​ക​ത്താ​നാ​യാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ​യും ആ​ർ​ഡി​ഒ​യു​ടെ​യും പേ​രി​ൽ വ്യാ​ജ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സെ​ന്‍റി​ന് ല​ക്ഷ​ങ്ങ​ളാ​ണ് ഇ​വി​ടെ ഭൂ​മി​യു​ടെ വി​ല. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ത​ണ്ണീ​ർ​ത​ടം ത​രം​മാ​റ്റാ​നു​ള്ള നീ​ക്കം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് പി​ടി​ക്ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.