സ്വർണ വില കൂടി
Friday, April 26, 2019 11:27 AM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 160 രൂപ വർധിച്ചിരുന്നു.

23,800 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,975 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.