കോ​ക്പി​റ്റി​ൽ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; ഇ​ൻ​ഡി​ഗോ പൈ​ല​റ്റി​നെ​തി​രെ പ​രാ​തി
Friday, April 26, 2019 7:58 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ കോ​ക്പി​റ്റി​ൽ വ​നി​താ ജീ​വ​ന​ക്കാ​രി​യെ പൈ​ല​റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ ജീ​വ​ന​ക്കാ​രി ഡ​ൽ​ഹി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ 16 ന് ​ബം​ഗ​ളൂ​രു-​അ​മൃ​ത്സ​ർ-​ശ്രീ​ന​ഗ​ർ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ഹ​പൈ​ല​റ്റ് വാ​ഷ്റൂ​മി​ൽ​പോ​യ സ​മ​യ​മാ​ണ് പൈ​ല​റ്റ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ‍​യു​ന്നു. പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ചൂ​ടു​വെ​ള്ള​വു​മാ​യി കോ​ക്പി​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. താ​ൻ കോ​ക്പി​റ്റി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ സ​ഹ​പൈ​ല​റ്റ് വാ​ഷ് റൂ​മി​ലേ​ക്കു​പോ​യ​താ​യി യു​വ​തി പ​റ​യു​ന്നു. ഒ​ബ്സെ​ർ​വ​ർ സീ​റ്റി​ൽ താ​ൻ ഇ​രു​ന്ന​പ്പോ​ൾ ക്യാ​പ്റ്റ​ൻ അ​ടു​ത്തു​വ​രി​ക​യും സെ​ൽ​ഫി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ താ​ൻ ഇ​ത് നി​ഷേ​ധി​ച്ചു. ഇ​തോ​ടെ ക്യാ​പ്റ്റ​ൻ സീ​റ്റി​ൽ​നി​ന്ന് എ​ണീ​റ്റ് ത​ന്‍റെ അ​ടു​ത്തു​വ​രി​ക​യും ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഉ​ട​ൻ താ​ൻ ഇ​വി​ടെ​നി​ന്നും പു​റ​ത്തു​ക​ട​ന്ന​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. അ​മൃ​ത്സ​റി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​പ്പോ​ൾ പൈ​ല​റ്റ് അ​ടു​ത്തു​വ​രി​ക​യും ഫോ​ൺ​ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ശ​ല്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. വി​മാ​നം ഇ​റ​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ല്ലാം ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​ലിം​ഗ​നം ചെ​യ്യാ​നും പൈ​ല​റ്റ് മു​തി​ർ​ന്നെ​ന്ന് യു​വ​തി പ​റ​യു​ന്നു. വി​വ​രം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.