ആ​ക്ര​മ​ണം അ​റി​ഞ്ഞി​ല്ലെ​ന്ന് ക​ല്ല​ട സു​രേ​ഷ്; ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ട​ത് അ​ഞ്ചു മ​ണി​ക്കൂ​ർ
Thursday, April 25, 2019 10:00 PM IST
കൊ​ച്ചി: ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ ക​ല്ല​ട സു​രേ​ഷി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​യ സു​രേ​ഷി​നെ ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത് ത​ന്‍റെ അ​റി​വോ​ടെ അ​ല്ലെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സു​രേ​ഷ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു.

അ​ഞ്ചു മ​ണി​ക്കൂ​റാ​ണ് ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ട​ത്. ഇ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യും. ഇ​തി​നു​ശേ​ഷം വീ​ണ്ടും സു​രേ​ഷി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​യാ​ളു​ടെ ഫോ​ണ്‍ വി​വ​രം അ​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സു​രേ​ഷ് വ്യാ​ഴാ​ഴ്ച രാ​വി​ലെ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഇ​തോ​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ​യാ​ണ് സു​രേ​ഷ് പോ​ലീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്.

ഇ​ന്നു​കൂ​ടി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. സു​രേ​ഷി​ന് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.

അ​ർ​ധ​രാ​ത്രി​യി​ൽ കേ​ടാ​യി വ​ഴി​യി​ൽ കി​ട​ന്ന ക​ല്ല​ട ബ​സി​നു പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട യു​വാ​ക്ക​ളെ ജീ​വ​ന​ക്കാ​ർ ബ​സി​നു​ള്ളി​ലും പി​ന്നീ​ട് ന​ടു​റോ​ഡി​ലേ​ക്കും വ​ലി​ച്ചി​ഴ​ച്ചു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൻ​റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ൽ ക​ല്ല​ട ട്രാ​വ​ൽ​സി​ലെ ജീ​വ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.