ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ്; മാ​രു​തി ഡീ​സ​ൽ കാ​ർ നി​ർ​മാ​ണം അ​ടു​ത്ത വ​ർ​ഷം നി​ർ​ത്തും
Thursday, April 25, 2019 7:29 PM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലോ​ടെ ഡീ​സ​ൽ കാ​റു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​മു​ഖ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി. 1.3 ലി​റ്റ​ർ ഡി​ഡി​ഐ​എ​സ് എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കാ​റു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് മാ​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

2020 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കാ​റു​ക​ൾ മാ​രു​തി​യു​ടേ​താ​യി നി​ര​ത്തി​ലി​റ​ങ്ങി​ല്ലെ​ന്ന് വ്യാ​ഴാ​ഴ്ച ക​ന്പ​നി പു​റ​ത്തി​റ​ക്കി​യ 2018-19 വ​ർ​ഷ​ത്തെ സാ​ന്പ​ത്തി​ക​ഫ​ല റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ബി​എ​സ്-6 ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്ന​തി​നാ​ൽ പെ​ട്രോ​ൾ എ​ൻ​ജി​നു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ലാ​ണ് ഇ​നി ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യെ​ന്നു മാ​രു​തി അ​റി​യി​ച്ചു. ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന മാ​രു​തി​യു​ടെ പെ​ട്രോ​ൾ കാ​ർ മോ​ഡ​ലു​ക​ളി​ൽ 16 എ​ണ്ണ​മാ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ബി​എ​സ് 6 നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തേ​ണ്ട​ത്.

നി​ല​വി​ൽ നി​ര​ത്തി​ലു​ള്ള ബി​എ​സ് 6 നി​ല​വാ​ര​മി​ല്ലാ​ത്ത ഡീ​സ​ൽ കാ​റു​ക​ൾ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ മാ​രു​തി​ക്കു പ​ദ്ധ​തി​യി​ല്ല. കൂ​ടാ​തെ പെ​ട്രോ​ൾ വി​ല​യും ഡീ​സ​ൽ വി​ല​യും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡീ​സ​ൽ കാ​റു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തും ഇ​ത്ത​രം തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ൻ മാ​രു​തി​യെ പ്രേ​രി​പ്പി​ച്ചെ​ന്ന് മാ​രു​തി സു​സു​ക്കി ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ആ​ർ.​സി. ഭാ​ർ​ഗ​വ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള സ്വി​ഫ്റ്റ്, ബ​ലേ​നോ, ഡി​സ​യ​ർ, ബ്ര​സ, എ​സ്ക്രോ​സ് മോ​ഡ​ലു​ക​ളു​ടെ ഡീ​സ​ൽ പ​തി​പ്പു​ക​ളെ തീ​രു​മാ​നം ബാ​ധി​ക്കി​ല്ല. വി​റ്റാ​ര ബ്ര​സ​യു​ടെ പെ​ട്രോ​ൾ പ​തി​പ്പ് അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. സി​യാ​സ്, എ​ർ​ടി​ഗ എ​ന്നി​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 1.5 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നാ​വും ബ്ര​സ​യു​ടെ പെ​ട്രോ​ൾ പ​തി​പ്പി​ലും ഉ​പ​യോ​ഗി​ക്കു​ക എ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.