വോ​ട്ടാ​ണ് താ​രം മ​റ​ക്ക​രു​ത്; ദി​ലീ​പി​നൊ​പ്പം വ​നി​താ പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ സെ​ൽ​ഫി വി​വാ​ദ​ത്തി​ൽ
Tuesday, April 23, 2019 8:52 PM IST
ആ​ലു​വ: ന​ട​ൻ ദി​ലീ​പ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ പോ​ളിം​ഗ് ഓ​ഫീ​സ​ർ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി​യ​തു വി​വാ​ദ​മാ​യി. പാ​ല​സ് റോ​ഡി​ലെ ബൂ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. അ​മ്മ, സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​ര ഭാ​ര്യ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണു ദി​ലീ​പ് ബൂ​ത്തി​ലെ​ത്തി​യ​ത്.

വോ​ട്ട് ചെ​യ്ത​ശേ​ഷം ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​നു പി​ന്നാ​ലെ ചെ​ന്നു വ​നി​താ പോ​ളിം​ഗ് ഓ​ഫീ​സ​ർ സെ​ൽ​ഫി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന​വ​രും സെ​ൽ​ഫി​ക്കാ​യി തി​ര​ക്കു​കൂ​ട്ടി. ദി​ലീ​പ് സ​ന്തോ​ഷ​ത്തോ​ടെ എ​ല്ലാ​വ​ർ​ക്കും നി​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കി​ടെ പോ​ളിം​ഗ് ഓ​ഫീ​സ​ർ ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി ന​ട​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത​തു വീ​ഴ്ച​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.