വോ​ട്ടിം​ഗ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളെ​ക്കാ​ള്‍ ശ​ക്തി​യു​ണ്ടെ​ന്ന് മോ​ദി
Tuesday, April 23, 2019 10:05 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വോ​ട്ടിം​ഗ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളെ​ക്കാ​ള്‍ ശ​ക്തി​യു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഇ​തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​തീ​തി​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തേ, ഗാ​ന്ധി​ന​ഗ​റി​ലെ​ത്തി അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് മോ​ദി അ​ഹ​മ്മ​ദാ​ബാ​ദി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.