ഫി​ലി​പ്പീ​ൻ​സി​ൽ ഭൂ​ക​മ്പം: മ​ര​ണം എ​ട്ടാ​യി
Tuesday, April 23, 2019 7:52 AM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭൂ​ക​മ്പ​ത്തി​ൽ വി​മാ​ന​ത്താ​വ​ളം അ​ട​ക്കം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​മ്പ​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ ആ​ടി​യു​ല​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു പ​രി​ഭ്രാ​ന്ത​രാ​യ ജ​നം തെ​രു​വി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സാം​ബ​ല​സ് പ്ര​വി​ശ്യ​യി​ലെ കാ​സ്റ്റി​ല്ലി​ജോ​സി​ലാ​ണ് ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്നു ലു​സോ​ൺ ദ്വീ​പി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.