കേ​ര​ളം വി​ധി​യെ​ഴു​തി​ത്തു​ട​ങ്ങി; 2.61 കോ​ടി വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
Tuesday, April 23, 2019 7:11 AM IST
തി​രു​വ​ന​ന്ത​പു​രം: വീ​റും വാ​ശി​യും നി​റ​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കേ​ര​ളം ഇ​ന്നു വി​ധി​യെ​ഴു​തും. ഇ​രു​പ​തു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ 2.61 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. ക​ടു​ത്ത മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു എ​ന്ന നി​ല​യി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്.

ഉ​യ​ർ​ന്ന പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ 73.79 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ക​ട്ടെ 77.35 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ഇ​ത്ത​വ​ണ​യും ഇ​തി​ൽ കു​റ​യാ​ത്ത വോ​ട്ടിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. വേ​ന​ൽ​മ​ഴ മാ​ത്ര​മാ​ണു വോ​ട്ടിം​ഗി​നു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ 18 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഈ ​യു​വ​വോ​ട്ട​ർ​മാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ മു​ന്ന​ണി​ക​ൾ​ക്കു നി​ർ​ണാ​യ​ക​മാ​ണ്. ഇ​വ​രെ ആ​ക​ർ​ഷി​ക്കാ​ൻ മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ത്യേ​ക ത​ന്ത്ര​ങ്ങ​ൾ ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ ദേ​ശീ​യ​ശ്ര​ദ്ധ​യി​ലേ​ക്കു​യ​ർ​ന്ന വ​യ​നാ​ടാ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ മ​ണ്ഡ​ലം. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​വും ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ട് ദേ​ശീ​യ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ശ​ബ​രി​മ​ല സ്ഥി​തി​ചെ​യ്യു​ന്ന മ​ണ്ഡ​ലം എ​ന്ന നി​ല​യി​ൽ പ​ത്ത​നം​തി​ട്ട​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണ്.

ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന് ആ​റും പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു മൂ​ന്നും ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് എം​എ​ൽ​എ​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും സു​രേ​ഷ് ഗോ​പി​യും മ​ത്സ​ര​രം​ഗ​ത്തു​ള്ള രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​ണ്. മി​സോ​റം ഗ​വ​ർ​ണ​റാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഗ​വ​ർ​ണ​ർ സ്ഥാ​നം രാ​ജി​വ​ച്ചാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.