തെ​ല​ങ്കാ​ന കോ​ണ്‍​ഗ്ര​സി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക്; ഒ​രു എം​എ​ൽ​എ കൂ​ടി ടി​ആ​ർ​എ​സി​ൽ
Tuesday, April 23, 2019 4:13 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ കോ​ണ്‍​ഗ്ര​സി​ലെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. മ​റ്റൊ​രു എം​എ​ൽ​എ കൂ​ടി തി​ങ്ക​ളാ​ഴ്ച കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ച്ച് ടി​ആ​ർ​എ​സി​ൽ ചേ​ർ​ന്നു.

ഗാ​ന്ദ്ര വെ​ങ്ക​ട്ട ര​മ​ണ​യാ​ണ് ടി​ആ​ർ​എ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​റാ​വു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് വി​ട്ട് ടി​ആ​ർ​എ​സി​ൽ ചേ​രു​ന്ന 11-ാം എം​എ​ൽ​എ​യാ​ണ് റെ​ഡ്ഡി. കോ​ണ്‍​ഗ്ര​സ് വി​ട്ട​തോ​ടെ എം​എ​ൽ​എ സ്ഥാ​നം കൂ​ടി രാ​ജി​വ​യ്ക്കു​മെ​ന്ന് റെ​ഡ്ഡി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ന​ട​ന്ന തെ​ല​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് 19 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 11 പേ​രും ടി​ആ​ർ​എ​സി​ലേ​ക്കു പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.