മോ​ദി "അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യോ​മ​സേ​ന​യെ അ​യ​ച്ച്' പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ ന​ശി​പ്പി​ച്ചു​വെ​ന്ന് അ​മി​ത് ഷാ
Monday, April 22, 2019 9:11 PM IST
കൃ​ഷ്ണ​ന​ഗ​ർ: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി "അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യോ​മ​സേ​ന​യെ അ​യ​ച്ച്' പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര ക്യാ​ന്പു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ 44 സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. നേ​ര​ത്തെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ ഇ​പ്ര​കാ​രം തി​രി​ച്ച​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷാ.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 13-ാം ദി​വ​സം മോ​ദി പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു​വെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ "മോ​ദി ജി ​കി സേ​ന' എ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം. യോ​ഗി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.