കൊ​ളം​ബോ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ൻ സ്ഫോ​ട​ക ശേ​ഖ​രം ക​ണ്ടെ​ത്തി
Monday, April 22, 2019 4:35 PM IST
കൊളംബോ: ശ്രീലങ്കയിൽ ഇസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകൾക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തി. 87 ബോംബ് ഡിറ്റൊണേറ്ററുകളാണ് പോലീസ് പരിശോധനയിൽ കണ്ടെടുത്തത്. കൊളംബോയിലെ ബസസ്റ്റാൻഡിൽ നിന്നാണ് ഡിറ്റൊണേറ്ററുകൾ കണ്ടെത്തിയത്.

നേരത്തെ, സ്ഫോടത്തിനു പിന്നിൽ പ്രാദേശിക തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ എൻജെടി ആണെന്ന് ലങ്കൻ സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

12 ഡിറ്റൊണേറ്ററുകൾ റോഡിൽ ചിതറി കിടക്കുകയായിരുന്നുവെന്നു 75 എണ്ണം സ്റ്റാൻഡിലെ ചവറു കൂപ്പയിൽ ഉപേക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.