തെരഞ്ഞെടുപ്പ് തലേന്ന് രാഘവനെതിരേ കേസ്; രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ്
Monday, April 22, 2019 4:02 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്ക​വേ "വോ​ട്ടുപിടി​ക്കാ​ന്‍' ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇറങ്ങിയിരിക്കുകയാണെന്ന് യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. യു​ഡി​എ​ഫി​നെ​തി​രേ പ​ര​സ്യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന മു​ന്ന​ണി​യോ​ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പും പോ​ലീ​സും കൂ​റു​പു​ല​ര്‍​ത്തു​ന്ന​ത​തെ​ന്നും കോ​ഴി​ക്കോ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​നെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗ​വും ആ​രോ​പി​ക്കു​ന്ന​ത്.

രാ​ഘ​വ​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശം പ​ര​സ്യ​മാ​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ സോ​ഷ്യ​ല്‍ ​മീ​ഡി​യ​ക​ളി​ലും മ​റ്റും യു​ഡി​എ​ഫി​നെ​തി​രേ ക്യാ​മ്പ​യി​ല്‍ ശ​ക്ത​മാ​യി ന​ട​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​ഭീ​തി മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് എ​ല്‍​ഡി​എ​ഫ് ഇ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ കൈ​മാ​റി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 469, 499, 500 എ​ന്നി​വ​യ്ക്ക് പു​റ​മെ ഐടി നി​യ​മ​പ്ര​കാ​ര​വും മാ​ന​ന​ഷ്ട​ക്കേ​സും ഫ​യ​ല്‍ ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്. ഇ​ത്ത​രം വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് യു​ഡിഎ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. പി.​ശ​ങ്ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ ശ​ബ്ദ​രേ​ഖ​യി​ല്‍ എ​ഡി​റ്റിംഗ് ന​ട​ന്ന​താ​യും ഇതിൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ര്‍​ക്കും ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്കും എം.​കെ.​രാ​ഘ​വ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീസ​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി കൈ​മാ​റി​യ​ത്. തു​ട​ര്‍​ന്ന് അ​ഡീ​ഷ​ണ​ല്‍ എ​സ്പി പി.വാ​ഹി​ദ് പ​രാ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴും രാ​ഘ​വ​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചുനി​ന്നു. വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഓ​ഫീസി​ല്‍നി​ന്ന് ഷൂ​ട്ട് ചെ​യ്ത​താ​ണെ​ന്നും എ​ന്നാ​ല്‍ പ​ല​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ഭാ​ഷ​ണ ശ​ക​ലം കൂ​ട്ടി​ച്ചേ​ര്‍​ത്ത് എ​ഡി​റ്റ് ചെ​യ്ത ശ​ബ്ദ​രേ​ഖ​യാ​ണ് ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട​തെ​ന്നു​മാ​യി രാ​ഘ​വ​ന്‍റെ വാ​ദം. ഇ​തു സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ രാ​ഘ​വ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മു​ള്ള ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സ് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​തി​ന്‍റെ പ്രാ​രം​ഭ പ്ര​ക്രി​യ​ക​ള്‍ പു​രോ​ഗ​മി​ക്ക​വെയാ​ണ് രാ​ഘ​വ​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന് ചാ​ന​ല്‍ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തുപോ​ലും ഐ ​ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​നു​ള്ള ലാ​ബ് സം​വി​ധാ​നം ഇ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. മാ​ത്ര​മ​ല്ല, ചാ​ന​ല്‍ സം​ഘം ഷൂട്ട് ചെയ്ത ​ഫോ​ണോ യ​ഥാ​ര്‍​ഥ വീഡിയോ ക്ലിപ്പിംഗോ മ​റ്റ് സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളോ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.