കൊ​ളം​ബി​യ​യി​ൽ ക​ന​ത്ത മ​ഴ, ഉ​രു​ൾ​പൊ​ട്ട​ൽ; 14 പേ​ർ മ​രി​ച്ചു
Monday, April 22, 2019 6:07 AM IST
കോ​ക്ക: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ലു​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും 14 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. കോ​ക്ക റീ​ജ​നി​ലെ റോ​സാ​സ് ന​ഗ​ര​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

മ​ണ്ണി​ടി​ച്ചി​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി. മ​ണ്ണി​ന​ടി​യി​ൽ ആ​രെ​ങ്കി​ലും അ​ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് കൊ​​ളം​ബി​യ​യു​ടെ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും പ​തി​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.