കൊ​ളം​ബോ സ്ഫോ​ട​നം: ന​ടി രാ​ധി​ക അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Sunday, April 21, 2019 4:47 PM IST
കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ കൊ​ളം​ബോ​യി​ൽ 158 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​യി​ൽ​നി​ന്ന് ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ശ്രീ​ല​ങ്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കൊ​ളം​ബോ​യി​ൽ എ​ത്തി​യ രാ​ധി​ക സ്ഫോ​ട​നം ന​ട​ന്ന സി​ന്ന​മ​ണ്‍ ഗ്രാ​ന്‍​ഡ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നു പു​റ​ത്തു​പോ​യ​തി​നു പി​ന്നാ​ലെ സ്ഫോ​ട​നം ഉ​ണ്ടാ​യ​തി​നാ​ൽ രാ​ധി​ക ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

താ​ന്‍ ഹോ​ട്ട​ലി​ല്‍ നി​ന്നി​റ​ങ്ങി കു​റ​ച്ച് സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് ബോം​ബാ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് രാ​ധി​ക ട്വീ​റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. കൊ​ളം​ബോ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി എ​ട്ട് സ്ഫോ​ട​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ് സ്ഫോ​ട​ന​ങ്ങ​ളും ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ട് സ്ഫോ​ട​ന​ങ്ങ​ളും ന​ട​ന്നു. സ്ഫോ​ട​ന​ത്തി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 35 വി​ദേ​ശി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ന്നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.