ട​യ​റി​നു​ള്ളി​ൽ നോ​ട്ടു​കെ​ട്ടു​ക​ൾ; ക​ർ​ണാ​ട​ക​യി​ൽ 2.3 കോ​ടി രൂ​പ പി​ടി​കൂ​ടി
Sunday, April 21, 2019 11:48 AM IST
ബം​ഗ​ളൂ​രു: ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പാ​യി ക​ർ​ണാ​ട​ക​യി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 2.3 കോ​ടി​രൂ​പ പി​ടി​കൂ​ടി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ശി​വ​മോ​ഗ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ട​യ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ടു.
ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​ത്തി​ൽ റെ​യ്ഡു​ക​ൾ തു​ട​രു​ക​യാ​ണ്. നേ​ര​ത്തേ, ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യും ക​ർ​ണാ​ട​ക​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് വ്യാ​പ​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.