സ്മൃ​തി ഇ​റാ​നി​ക്ക് ന​ടു​വേ​ദ​ന; പ്ര​ചാ​ര​ണ​ത്തി​ന് വ​യ​നാ​ട്ടി​ൽ എ​ത്തി​ല്ല
Saturday, April 20, 2019 11:41 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി എ​ത്തി​ല്ല. ന​ടു​വേ​ദ​ന മൂ​ലം ചി​കി​ത്സ​യി​ലാ​യ​തു കൊ​ണ്ടാ​ണ് സ്മൃ​തി ഇ​റാ​നി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​ത്ത​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഞാ​യ​റാ​ഴ്ച ബ​ത്തേ​രി​യി​ലെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ നി​ര്‍​മ​ല സീ​താ​രാ​മ​ൻ കോ​ഴി​ക്കോ​ട്ട് എ​ത്തും. ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ രാ​വി​ലെ 10.25ന് ​ഹെ​ലി​കോ​പ്ട​റി​ല്‍ ഇ​റ​ങ്ങും. പി​ന്നീ​ട് റോ​ഡ് ഷോ​യി​ലും അ​വ​ർ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.