ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് വ​ഴി സി​പി​എം വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ണം എ​ത്തി​ക്കു​മെ​ന്ന് പ​രാ​തി; ക​ള​ക്ട​ര്‍ നി​രീ​ക്ഷ​ണ​മേ​ര്‍​പ്പെ​ടു​ത്തി
Saturday, April 20, 2019 10:49 AM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് വ​ഴി എ​ൽ​ഡി​എ​ഫ് വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം കൊ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന യു​ഡി​എ​ഫ് പ​രാ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​മേ​ര്‍​പ്പെ​ടു​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ ഫ്ലൈ​യിം​ഗ് സ്‌​ക്വാ​ഡി​ന് ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

‘വോ​ട്ട് ഫോ​ര്‍ ക്യാ​ഷ്’ എ​ന്ന പേ​രി​ൽ ക്യാം​പെ​യ്ന്‍ ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഒ​രു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചു. വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ർ നി​ര്‍​ദ്ദേ​ശ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.