പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ൽ
Saturday, April 20, 2019 6:33 AM IST
വ​യ​നാ​ട്: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ൽ. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് പ്രി​യ​ങ്ക വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നായാണ് പ്രി​യ​ങ്ക മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി 10.30ന് ​മാ​ന​ന്ത​വാ​ടി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് 12.15ന് ​പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ൻ വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തെയും സ​ന്ദ​ർ​ശി​ക്കും.

പു​ൽ​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സം​ഗ​മ​വും പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ല​മ്പൂ​രി​ലും അ​രീ​ക്കോ​ടും ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ്രി​യ​ങ്ക പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.