ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്
Friday, April 19, 2019 8:28 PM IST
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ‍​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ശ​ക്ത​മാ​യ ഇ​ടി​യോ​ടും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ‍​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ശ​നി​യാ​ഴ്ച പാ​ലാ​ക്കാ​ട്ട് യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.