യൂ​റോ​പ്പ ലീ​ഗ്: ആ​ഴ്സ​ണ​ലും ചെ​ൽ​സി​യും സെ​മി​യി​ൽ
Friday, April 19, 2019 10:04 AM IST
ല​ണ്ട​ൻ: യൂ​റോ​പ്പ ലീ​ഗി​ൽ ആ​ഴ്സ​ണ​ലും ചെ​ൽ​സി​യും സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​റി​ൽ ന​പ്പോ​ളി​യെ കീ​ഴ​ട​ക്കി​യാ​ണ് ആ​ഴ്സ​ണ​ൽ സെ​മി​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ പാ​ദ​ത്തി​ൽ 2-0ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ആ​ഴ്സ​ണ​ൽ ര​ണ്ടാം പാ​ദ​ത്തി​ൽ നാ​പ്പോ​ളി​യെ അ​വ​രു​ടെ ഗ്രൗ​ണ്ടി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫ്രീ ​കി​ക്കി​ലൂ​ടെ ലാ​ക​സ​റ്റേ​യാ​ണ് ആ​ഴ്സ​ണ​ലി​ന്‍റെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ ആ​ഴ്സ​ണ​ലി​ന് ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-0ന്‍റെ ജ​യം.

ക്വ​ർ​ട്ട​റി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ‌ സ്ലാ​വി​യ പ്ര​ഹ​യെ മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ചെ​ൽ​സി​യു​ടെ മു​ന്നേ​റ്റം. ആ​ദ്യ പാ​ദ​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു ജ​യി​ച്ച ചെ​ൽ​സി ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-3ന് ​മു​ന്നി​ലെ​ത്തി. ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി പെ​ഡ്രോ(5,27) ഇ​ര​ട്ട​ഗോ​ൾ നേ​ടി. ഒ​ളി​വ​ർ ജി​റൂ​ദ്(17) മൂ​ന്നാ​മ​ത്തെ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഒ​രു ഗോ​ൾ സ്ലാ​വി​ഹ താ​രം ഡെ​ലി​യു​ടെ വ​ക സെ​ൽ​ഫ് ഗോ​ളാ​യി​രു​ന്നു. സേ​വ്കി​ക്(51,54), തോ​മ​സ് സൗ​സെ(25) എ​ന്നി​വ​രാ​ണ് സ്ലാ​വി​യ​യു​ടെ ഗോ​ൾ സ്കോ​റ​ർ​മാ​ർ.

മേ​യ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ദ്യ​പാ​ദ സെ​മി​യി​ൽ വ​ല​ൻ​സി​യ​യാ​ണ് ആ​ഴ്സ​ണ​ലി​ന്‍റെ എ​തി​രാ​ളി. ഫ്രാ​ങ്ക്ഫ​ർ​ട്ടാ​ണ് ചെ​ൽ​സി​യു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.