യോഗി ആദിത്യനാഥ് ഗവർണറെ സന്ദർശിച്ചു
Friday, April 19, 2019 5:00 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗ​വ​ർ​ണ​ർ രാം ​നാ​യി​ക്കി​നെ സ​ന്ദ​ർ​ശി​ച്ചു. ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച​യാ​ണ് ഗ​വ​ർ​ണ​റെ എ​സ്ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് ഗ​വ​ർ​ണ​റെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഗ​വ​ർ​ണ​ർ​ക്ക് പേ​സ്മേ​ക്ക​ർ ഘ​ടി​പ്പി​ച്ച​താ​യും ഡോ​ക്ട​മാ​ർ അ​റി​യി​ച്ചു.​ഗ​വ​ർ​ണ​റു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഡോ​ക്ട​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.