ഛത്തീ​സ്ഗ​ഡി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു
Friday, April 19, 2019 4:27 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ വി​വാ​ഹ പാ​ർ​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഛത്തീ​സ്ഗ​ഡി​ലെ ബ​ലോ​ഡ​ബ​സി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഡ്രൈ​വ​ർ​ക്കു വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് റോ​ഡ​രു​കി​ലെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 25 പേ​ർ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നു.

അ​ഞ്ച് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ക​സ്ദോ​ളി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.