സു​ഡാ​നി​ൽ ഒ​മ​ർ അ​ൽ​ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളും അ​റ​സ്റ്റി​ൽ
Friday, April 19, 2019 3:29 AM IST
ഖാ​ർ​ത്തൂം: സു​ഡാ​നി​ൽ പ്ര​സി​ഡ​ന്‍റ് ഒ​മ​ർ അ​ൽ​ബ​ഷീ​റി​നെ പു​റ​ത്താ​ക്കി​യ പ​ട്ടാ​ളം, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളേ​യും അ​റ​സ്റ്റു ചെ​യ്തു. അ​ബ്ദു​ള്ള അ​ൽ​ബ​ഷീ​ർ, അ​ബാ​സ് അ​ൽ​ബ​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​മ​ർ അ​ൽ​ബ​ഷീ​റി​ന്‍റെ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച​തി​നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്ത​ത്.

ഉ​രു​ക്കു​മു​ഷ്ടി​യാ​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടു ഭ​രി​ച്ച പ്ര​സി​ഡ​ന്‍റ് ബ​ഷീ​റി​നെ​തി​രേ ജ​നം സ​മ​രം ചെ​യ്ത​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടാ​ളം അ​ദ്ദേ​ഹ​ത്തെ ഭ​ര​ണ​ത്തി​ൽ​നി​ന്നു നീ​ക്കി ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

ബ​ഷീ​റി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന് ത​ല​സ്ഥാ​ന​മാ​യ ഖ​ർ​ത്തൂ​മി​ലെ കൊ​ബാ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ഹോ​ദ​ര​ങ്ങ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

ബ​ഷീ​റി​നെ പു​റ​ത്താ​ക്കി​യി​ട്ടും സു​ഡാ​നി​ൽ പ്ര​ക്ഷോ​ഭം അ​വ​സാ​നി​ക്കു​ന്നി​ല്ല. പ​ട്ടാ​ള​ഭ​ര​ണം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഉ​ട​ൻ സി​വി​ലി​യ​ൻ സ​ർ​ക്കാ​ർ വേ​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി ജ​നം പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.